മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി

Mercedes-AMG CLE 53 4MATIC
Published on

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് പുതിയ മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി, ടോപ്-എന്‍ഡ് ലക്ഷ്വറി പെര്‍ഫോമന്‍സ് നിര കൂടുതല്‍ വിപുലമാക്കി. സി-ക്ലാസ് കാറുകളുടെ ചടുലതയും സ്പോര്‍ട്ടി ഭാവവും, ഇ-ക്ലാസ് കാറുകളുടെ സ്ഥലസൗകര്യവും, ഗാംഭീര്യവും സമന്വയിപ്പിച്ച് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പ് നല്‍കുന്ന രീതിയിലാണ് ആകര്‍ഷകമായ രൂപഭംഗിയോടെ ഈ സ്പോര്‍ട്ടി-എലഗന്‍റ് ടു-ഡോര്‍ മോഡല്‍ എത്തുന്നത്.

ഡബിള്‍ ടര്‍ബോചാര്‍ജിംഗുള്ള 3.0 ലിറ്റര്‍ എം 256എം ഇന്‍ലൈന്‍ സിക്സ്-സിലിണ്ടര്‍ എഞ്ചിനാണ് മെഴ്സിഡസ്- മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെയുടെ കരുത്ത്. 5,800-6,100 ആര്‍പിഎമില്‍ 330 കിലോ വാട്ട് പവറും, 2,200-5,000 ആര്‍പിഎമില്‍ 560 എന്‍എം (ഓവര്‍ ബൂസ്റ്റോടെ 600 എന്‍എം) ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എന്‍ജിന്‍ ആണിത്. 0-100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.2 സെക്കന്‍ഡ് മതി. 250 കി. മീറ്റര്‍ ആണ് പരിമിതപ്പെടുത്തിയ ഉയര്‍ന്ന വേഗത. എഎംജി ഡ്രൈവേഴ്സ് പാക്കേജോടുകൂടി ഓപ്ഷണലായി 270 കി. മീറ്റര്‍ വരെ വേഗത നേടാം. സ്ലിപ്പറി, കംഫര്‍ട്ട് സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ലസ്, ഇന്‍ഡിവിജ്വല്‍ എന്നിങ്ങനെ വാഹനം ഇഷ്ടാനുസരണം മാറ്റിയെടുക്കാന്‍ അഞ്ച് എഎംജി ഡൈനാമിക് സെലക്ട് ഡ്രൈവിങ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍-ജനറേറ്റര്‍ (ഐഎസ്ജി), സ്പോര്‍ട്ടി സ്പ്രിംഗ്-ഡാംപര്‍ സെറ്റ്-അപ്പും മൂന്ന് തലങ്ങളില്‍ തിരഞ്ഞെടുക്കാവുന്ന അഡാപ്റ്റീവ് അഡ്ജസ്റ്റബിള്‍ ഡാംപിംഗുമുള്ള എഎംജി റൈഡ് കണ്‍ട്രോള്‍ ഷാസി, 2.5 ഡിഗ്രി പരമാവധി സ്റ്റിയറിംഗ് ആംഗിളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് റിയര്‍ ആക്സില്‍ സ്റ്റിയറിംഗ്, ക്ലാസിക്, സ്പോര്‍ട്ട്, കൂടാതെ സെന്‍ട്രല്‍ റൗണ്ട് ടാക്കോമീറ്ററുള്ള എഎംജി-ക്ക് മാത്രമായുള്ള സൂപ്പര്‍സ്പോര്‍ട്ട് മോഡ് ഉള്‍പ്പെടെയുള്ള എഎംജി-നിര്‍ദിഷ്ട ഡിസ്പ്ലേകളോടുകൂടിയ ഏറ്റവും പുതിയ എംബിയുഎക്സ്, എഎംജി പെര്‍ഫോമന്‍സ് 4മാറ്റിക് + ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം, എഎംജി സ്പീഡ്ഷിഫ്റ്റ് ടിസിറ്റി 9ജി ട്രാന്‍സ്മിഷന്‍ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.

1.35 കോടി രൂപയാണ് മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെയുടെ ഇന്ത്യ ഒട്ടാകെയുള്ള എക്സ്-ഷോറൂം വില.

2025-ല്‍ എട്ട് പുതിയ ലോഞ്ചുകളോടെ, തങ്ങളുടെ ടോപ്-എന്‍ഡ് ലക്ഷ്വറി വെഹിക്കിള്‍ സ്ട്രാറ്റജി വലിയ വിജയമാണ് നേടിയതെന്നും, ഇത് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും വിപണിയില്‍ മെഴ്സിഡസ്-ബെന്‍സിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്നും മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. ലക്ഷ്വറി പെര്‍ഫോമന്‍സ് വിഭാഗത്തെ പൂര്‍ണമായും പുനര്‍നിര്‍വചിക്കുകയും, ടോപ്-എന്‍ഡ് ലക്ഷ്വറി വാഗ്ദാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മോഡലാണ് മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com