മേപ്പാടി സ്‌കൂള്‍ തുറക്കുന്നു; സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോല്‍സവം

മേപ്പാടി സ്‌കൂള്‍ തുറക്കുന്നു; സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോല്‍സവം
Published on

ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുള്‍പെട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓഗസ്റ്റ് 27 മുതല്‍ അധ്യയനം ആരംഭിക്കും. ജിഎല്‍പിഎസ് മേപ്പാടി, ജിഎച്ച്എസ്എസ് മേപ്പാടി എന്നിവയാണ് 27 ന് പ്രവര്‍ത്തനമാരംഭിക്കുക. ജിവിഎച്ച് എസ് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ പഠനം ജിഎച്ച്എസ്എസ് മേപ്പാടിയിലും മുണ്ടക്കൈ ജിഎല്‍പിഎസിലെ കുട്ടികളുടെ പഠനം മേപ്പാടി എപിജെ ഹാളിലും ആരംഭിക്കുന്ന സെപ്റ്റംബര്‍ 2ന് പ്രവേശനോല്‍സവം സംഘടിപ്പിക്കും. ഉരുള്‍പൊട്ടിയ ജൂലൈ 30 മുതല്‍ മേപ്പാടി സ്‌കൂളിലായിരുന്നു നൂറ് കണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് . താല്‍കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളില്‍ പഠന പ്രവര്‍ത്തനമാരംഭിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com