Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeKeralaഉമ്മൻചാണ്ടിയുടെ കല്ലറയിൽ LDF ജാഥയുടെ പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ LDF ജാഥയുടെ പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്: CCTV ദൃശ്യങ്ങൾ പുറത്ത് | Oommen Chandy

🎙️ Latest Podcast

കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച സംഭവത്തിൽ വഴിത്തിരിവ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ കൊണ്ടുവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.(Mentally challenged youth placed LDF rally poster at Oommen Chandy’s grave)

സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്ററാണ് കല്ലറയിൽ കണ്ടത്. ഇതോടെ രാഷ്ട്രീയ വിവാദം ശക്തമായിരുന്നു.

ഉമ്മൻചാണ്ടിയുടെ കല്ലറയെ എൽഡിഎഫ് ബോധപൂർവ്വം അപമാനിച്ചതാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി ആരെങ്കിലും മനഃപൂർവ്വം ചെയ്തതാണോ എന്നറിയാൻ സിപിഎം ലോക്കൽ കമ്മിറ്റിയും പോലീസിൽ പരാതി നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala