
തിരുവനന്തപുരം:പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽ(suicide). കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേൽ ഹൗസിൽ ജെയ്‌സൺ അലക്സിനെ(48)യാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണെന്ന് കുടുംബം ആരോപിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾക്കായി പോകുന്നതായി വീട്ടുകാരെ അറിയിച്ചു. എന്നാൽ 10 മണിയോടെ മടങ്ങി എത്തിയ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
ഭാര്യ: പ്രീജ ( പുതുക്കുറിച്ചി ഔവർ ലേഡി ഓഫ് മെഴ്‌സി സ്‌കൂളിലെ അധ്യാപിക)
മക്കൾ: ആമി ജെയ്‌സൺ, ആൻസി ജെയ്‌സൺ.