
കൊച്ചി: കളമശ്ശേരിയില്‍ ഒരു കുട്ടിക്ക് കൂടി മെനഞ്ചൈറ്റിസ് രോഗബാധ സ്ഥിരീകരിച്ചു(Meningitis). ഈ കുട്ടി പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
കുട്ടിക്ക് ലക്ഷണങ്ങൾ നേരത്തെ തന്നെ പ്രകടമായിരുന്നെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണുണ്ടായത്.
ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം നാലായാതായാണ് വിവരം. രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌കൂള്‍ താത്കാലികമായി അടച്ചിട്ടു.