കണ്ണൂർ : ട്രാഫിക് പോലീസുകാരന് നേർക്ക് വണ്ടി ഓടിച്ചു കയറ്റിയ യുവാക്കൾ പിടിയിൽ. കണ്ണൂരിലാണ് സംഭവം. ഇവർ കാർ ഇടിച്ചുകയറ്റി എസ് ഐയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പരിക്കേറ്റത് വളപട്ടണം എസ് ഐ ടി എം വിപിനാണ്.(Men hit Police officer with car in Kannur)
ഫായിസ്, നിയാസ് എന്നിവർ പിടിയിലായി. കാർ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചാണ് നിന്നത്. ഇന്നലെ രാതിയിലാണ് ഇവർ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെത്തിയത്. തുടർന്ന് പോലീസ് തടഞ്ഞു.
എന്നാൽ, കാർ നിർത്താതെ പ്രതികൾ എസ് ഐയെ ഇടിച്ചു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. പ്രതികൾക്ക് ലൈസൻസില്ല എന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.