പാലക്കാട് : കല്ലടിക്കോട്ടെ യുവാക്കളുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. വെടിയേറ്റ് മരിച്ച യുവാക്കളിൽ ബിനുവിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും. (Men found dead in Palakkad)
ബിനു ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തും. ലൈസൻസ് ഇല്ലാത്ത തോക്ക് ഇയാൾക്ക് എവിടെ നിന്നാണ് ലഭിച്ചത് എന്നാണ് അന്വേഷിക്കുന്നത്. തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പും അന്വേഷണം നടത്തുമെന്നാണ് വിവരം.
കുടുംബത്തെ മോശമായി പറഞ്ഞത് സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് പിന്നീട് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് നിഗമനം. മരിച്ചത് നിധിൻ, ബിനു എന്നിവരാണ്.