പാലക്കാട് : കല്ലടിക്കോട് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം ബിനു സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.(Men found dead in Palakkad)
ഇയാൾ ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണ്. പൗച്ചിൽ നിന്ന് 17 വെടിയുണ്ടകൾ കണ്ടെടുത്തു. ഈ തോക്ക് കാട്ടുപന്നികളെ പിടിക്കാനാണ് ഉപയോഗിച്ചിരുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ നിതിൻ്റെ വീട്ടിൽ എത്തിയത്.
നേരത്തെ ഇരുവരും നല്ല സൗഹൃദത്തിൽ ആയിരുന്നുവെങ്കിലും പിന്നീട് ഇത് മോശമായി. അമ്മയെ കുറിച്ച് മോശമായി സംസാരിച്ചത് സംബന്ധിച്ചാണ് ഇരുവരും തർക്കത്തിലായതെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ പ്രദേശത്ത് രണ്ടു തവണ വെടിയൊച്ച കേട്ടുവെന്ന് മൊഴി നൽകിയിട്ടുണ്ട്.