പാലക്കാട് : യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാടാണ് സംഭവം. കല്ലടിക്കോട് മരിച്ചത് മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും സുഹൃത്ത് നിതിനുമാണ്. ഇവർ അയൽവാസികൾ ആണ്. (Men found dead in Palakkad)
ഇന്ന് വൈകുനേരം 3 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മരുതുംകാട് സർക്കാർ സ്കൂളിന് സമീപമാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് നാടൻ തോക്കും കണ്ടെടുത്തു.
നിതിൻ്റെ മൃതദേഹവും സമീപത്ത് നിന്ന് തന്നെ കണ്ടെത്തി. ഇയാളെ കൊലപ്പെടുത്തിയതിന് ശേഷം ബിനു സ്വയം വെടിവച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി അജിത് കുമാർ സ്ഥിതിഗതികൾ പരിശോധിച്ചു. കല്ലടിക്കോട് പോലീസ് പരിശോധന ആരംഭിച്ചു.