മലപ്പുറം : മാലിന്യക്കുഴിയിൽ വീണ് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. അരീക്കോടാണ് സംഭവം.(Men died in Malappuram)
ലേബർ കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും, മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്.