കൊല്ലം : പറവൂരിൽ വർക്കല സ്വദേശികൾക്ക് നേരെ ആക്രമണം. പൂതക്കുളത്താണ് കണ്ണൻ, ആദർശ് എന്നിവരുടെ കാർ തടഞ്ഞു നിർത്തി ഒരു സംഘം തീയിട്ടത്. കണ്ണനെ ആക്രമിച്ചതിന് ശേഷമാണ് വാഹനത്തിന് തീയിട്ടത്. (Men attacked in Kollam)
പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. ആക്രമണം നടത്തിയത് പൂതക്കുളം സ്വദേശിയായ ശംഭു എന്നയാളുടെ നേതൃത്വത്തിലാണ് എന്നാണ് പരാതി. മൊഴിയെടുത്ത പറവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.