പാലക്കാട് : പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ പ്രതികൾ അറസ്റ്റിൽ. ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് പാലക്കാട് കുത്തന്നൂരിലാണ്. രണ്ടു യുവാക്കളാണ് അറസ്റ്റിലായത്. അഖിൽ, രാഹുൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. (Men arrested for attacking girl's home with petrol bomb)
വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. പെൺകുട്ടി പ്രണയം നിരസിച്ചത് അഖിലിനെ പ്രകോപിപ്പിച്ചു. യൂട്യൂബ് നോക്കിയാണ് ഇയാൾ പെട്രോൾ ബോംബ് ഉണ്ടാക്കാൻ പഠിച്ചത്. ഇത് കത്താത്തതിനാൽ വൻ അപകടം ഒഴിവായി.