Mega job fair: ചേർത്തലയിൽ മെഗാ തൊഴിൽമേള: സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരത്തോളം ഒഴിവുകൾ

Free job fair
Published on

ചേർത്തല : 50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിൽ നിയമനത്തിന് അവസരമൊരുക്കി ജൂലൈ 19 ന് 'പ്രയുക്തി 2025' മെഗാ തൊഴില്‍ മേള ചേർത്തലയിൽ സംഘടിപ്പിക്കും.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ചേർത്തല എസ് എൻ കോളേജ്,

നാഷണല്‍ കരിയര്‍ സര്‍വ്വീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ് എൻ കോളേജിലാണ് മേള. പ്രവേശനം സൗജന്യമാണ്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാ മെഡിക്കല്‍, ഐ.ടി.ഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. . താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകളുമായി രാവിലെ ഒമ്പത് മണിക്ക് കോളേജില്‍ എത്തണം. ഫോണ്‍: 0477 2230624, 8304057735

Related Stories

No stories found.
Times Kerala
timeskerala.com