
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു.വി സി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി, സർവകലാശാലാ ബില്ലുകൾ അടക്കമുള്ള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന.
ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രാജ്ഭവന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.സർവകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിവാദം, ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തത് അടക്കം നിരവധി തര്‍ക്ക വിഷയങ്ങൾ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ട്.
അതേസമയം , കേരള സര്‍വകലാശാലയിലെ തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍.