

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19-കാരനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിതഭവനിൽ ജിതിൻ (19) ആണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ജിതിൻ പെൺകുട്ടിയെ കുന്നിടയിലെ അഞ്ചുമലപ്പാറയിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.