തിരുവനന്തപുരം : ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ നടപടിയുമായി പോലീസ്. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. സുമയ്യയുടെ പരാതിയിൽ എടുത്ത കേസന്വേഷണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ ഡി എം ഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. (Medical Malpractice in Trivandrum hospital)
ഇതിലെ അംഗങ്ങൾ ഡി എം ഒ ബോർഡ് കൺവീനർ, മുതിര്‍ന്ന ഗവ ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദൻ എന്നിവരാണ്.
നേരത്തെ ആരോഗ്യ വകുപ്പ് ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഇതിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.