തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പിന്നാലെ സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. നിലവിൽ ഡോക്ടർ രാജീവ് കുമാർ മാത്രമാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. (Medical malpractice in Trivandrum General hospital)
ഇയാൾക്കെതിരെ ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത് കാട്ടാക്കട മലയിൻകീഴ് സ്വദേശിയായ സുമയ്യ ആണ്.
അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. നേരത്തെ തന്നെ വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.