പാലക്കാട് : ഒൻപത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റുമായി അന്വേഷണ റിപ്പോർട്ട്. ഡോക്ടർമാർക്ക് പിഴവുണ്ടായിട്ടില്ല എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും, സെപ്റ്റംബർ 30ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ കയ്യിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. (Medical malpractice in Palakkad hospital)
ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉടൻ തന്നെ കോഴിക്കോട്ടേക്ക് മാറ്റിയെന്നും ഇതിൽ പറയുന്നു. സംഭവം അന്വേഷിച്ചത് പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ടു ഡോക്ടർമാരാണ്. ഇത് തയ്യാറാക്കിയത് ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ്.
റിപ്പോർട്ട് ഡി എം ഒയ്ക്ക് കൈമാറി. വിനോദിനി എന്ന 9 വയസുകാരിയുടെ കയ്യാണ് മുറിച്ചു മാറ്റിയത്. കയ്യിൽ മുറിവുണ്ടോയെന്ന് ഡോക്ടർമാർ പരിശോധിച്ചില്ല എന്നാണ് അമ്മയുടെ കുറ്റപ്പെടുത്തൽ.