തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം സർജറിക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ആശുപത്രി അധികൃതർ പറയുന്നത് വയർ പുറത്തെടുക്കുന്നത് റിസ്ക് ആണെന്നാണ്.(Medical Malpractice in Hospital in Trivandrum)
ഇത് പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നും ഇവർ വ്യക്തമാക്കുന്നു.സർജറിക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യത ഉണ്ടെന്നാണ് വിശദീകരണം.
ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തുമെന്നും ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ തീരുമാനമായി.