പാലക്കാട് : ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ നടപടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാർക്ക് സസ്‍പെൻഷൻ ലഭിച്ചു. നടപടി ഉണ്ടായിരിക്കുന്നത് ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ്. (Medical malpractice in hospital in Palakkad )
വിനോദിനി എന്ന കുട്ടിയുടെ വലതു കയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്. നടപടി ഉണ്ടായിരിക്കുന്നത് ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിനാലാണ്. കുട്ടിയുടെ കൈ ഇവർ പ്ലാസ്റ്ററിട്ടു.
രക്തയോട്ടം നിലച്ച് പഴുത്ത കൈ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മുറിച്ച് മാറ്റേണ്ടതായി വന്നു. സംഭവത്തിൽ ചികിത്സാ പിഴവ് ഇല്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചിരുന്നു. ഡിഎംഒ നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഡോക്ടർമാരെ പിന്തുണച്ച് കെ ജി എം ഒ എയും രംഗത്തെത്തി.