തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പിലെ ഉപകരണം കാണാതായെന്നുള്ള റിപ്പോർട്ട് അടിസ്ഥാനമാക്കി അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. സംഭവത്തിൽ ഡി എം ഒ അന്വേഷണം നടത്തും. മോസിലോസ്കോപ്പ് എന്ന ഇരുപത് ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണമാണ് കാണാതായത്. (Medical instrument went missing in Thiruvananthapuram medical college)
ഇത് ശശി തരൂർ എം പിയുടെ ഫണ്ടിൽ നിന്നും വാങ്ങിയതാണ്. ഡോക്ടർ ഹാരിസിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ വാദങ്ങളെ തള്ളുകയാണ് ഡോക്ടർ ഹാരിസ്.
ഒരു ഉപകരണം പോലും കാണാതായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏത് അന്വേഷണം വേണമെങ്കിലും നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.