Medical instrument : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പിൽ ശസ്ത്രക്രിയ ഉപകരണം കാണാതായി, ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി : വിദഗ്ധ സമിതിയുടെ റിപ്പോർട്ട്, അന്വേഷണം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ്

കാണാതായിരിക്കുന്നത് 20 ലക്ഷത്തോളം രൂപ വിലയുള്ള ഓസിലോസ്കോപ്പ് എന്ന ഉപകരണമാണ്. ഇത് വാങ്ങിയത് ശശി തരൂർ എം പിയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ്.
Medical instrument has gone missing in Thiruvananthapuram medical college
Published on

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പിൽ നിന്നും ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. ചില ഉപകരണങ്ങൾ മനഃപൂർവ്വം കേടാക്കിയെന്നും ഇതിൽ പറയുന്നു. (Medical instrument has gone missing in Thiruvananthapuram medical college)

പോലീസ് അന്വേഷണം ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കാണാതായിരിക്കുന്നത് 20 ലക്ഷത്തോളം രൂപ വിലയുള്ള ഓസിലോസ്കോപ്പ് എന്ന ഉപകരണമാണ്. ഇത് വാങ്ങിയത് ശശി തരൂർ എം പിയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ്.

വിദഗ്ധ സമിതിയെ നിയോഗിച്ചതും റിപ്പോർട്ട് സമർപ്പിച്ചതും ഡോക്ടർ ഹാരിസിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ്. അദ്ദേഹത്തിന് കരണംകാണിക്കൽ നോട്ടീസ് ലഭിച്ചത് നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com