
തിരുവനന്തപുരം :മെഡിക്കൽ കോളേജടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമത്തിൽ ഇടപെട്ട് സർക്കാർ. വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി താൽക്കാലികമായി 100 കോടി രൂപ അനുവദിച്ചു.(Medical equipment shortage in Hospitals)
65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും ആണ് നൽകുന്നത്. കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചിട്ടുണ്ട്.
കെ എം എസ് സി എല്ലിൻ 50 കോടിയാണ് അനുവദിച്ചത്.