Kerala
തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു |Missing body parts from Trivandrum Medical college lab
അന്വേഷണ വിധേയമായാണ് സസ്പെൻഷൻ നടപടി
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്ന് ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടിയെടുത്തു. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ നടപടി.
ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോകുന്നത്. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങുകയായിരുന്നു. പരിശോധനയ്ക്ക് വേണ്ടി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാംപിളുകൾ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്.
