
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മരിച്ചു(Media worker). മട്ടന്നൂർ ചാവശേരി ശ്രീനിലയത്തിൽ രാഗേഷ് കായലൂർ (51) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഗേഷ് കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് ചാല മിംസ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ രാഗേഷ് മരിച്ചു. ഞായറാഴ്ച രാത്രി മട്ടന്നൂർ-ഇരിട്ടി റോഡിൽ കോടതിക്ക് സമീപത്തായാണ് അപകടം നടന്നത്. രാഗേഷ് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം
മക്കൾ: ശ്രീനന്ദ രാഗേഷ്, സൂര്യതേജ്.