തിരുവനന്തപുരം : മാധ്യമ മേഖല തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ നെടുംതൂണായി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ച കാലം ഇന്ത്യയ്ക്കുണ്ടെന്നും ഭരണസംവിധാനത്തിനെതിരെ സംസാരിച്ചാല്‍ കയ്യൂക്കിന്റെ ഭാഷയിലാണ് മറുപടികള്‍ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി .
കഴിഞ്ഞ പത്ത് വർഷത്തിൽ മാധ്യമമേഖല വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഇന്ത്യയിൽ മാധ്യമ സ്വത്രാന്ത്ര്യം ഗുരുതരാവസ്ഥയിലാണ്. മാധ്യമങ്ങളെ വരുതിയിലാക്കാൻ ലക്ഷ്യമിട്ട് ശ്രമം നടക്കുകയാണെന്നും ജനാധിപത്യ സംവിധാനത്തെ ആകെ ഇത് ബാധിക്കുന്നു. റിപ്പബ്ലിക് ടിവി പോലെയുളള ചാനലുകളെ രാജ്യം കാണുകയാണ്. രാജ്യത്ത് എന്‍ഡിടിവിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ബിബിസിയുടെ ഓഫീസ് വരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് ചെയ്തു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നഷ്ടമാവുകയാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി.
അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുടെ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്നത് കൂട്ടക്കുരുതിയാണെന്നും പലസ്തീന്‍ പോരാളികളുടെ പോരാട്ട വീര്യം കേരളവും രാജ്യവും നേരത്തെ തന്നെ അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുന്നൂറ്റി അമ്പതോളം മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഇതുകൊണ്ടാണ് ലീലാവതി ടീച്ചര്‍ തനിക്ക് ഭക്ഷണം പോലും ഇറങ്ങുന്നില്ലെന്ന് പറഞ്ഞത്.മാധ്യമങ്ങൾ സ്വയം സെൻസർഷിപ്പിന് വിധേയരാകാൻ നിർബന്ധിതരാകുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.