
വയനാട്: മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടൽ ദുരന്തത്തിന് ശേഷവും സർക്കാർ വയനാട് തുരങ്ക പാതയുടെ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകയായ മേധ പട്കർ.(Medha Patkar)
ഇത് നശീകരണ പദ്ധതിയാണെന്നും, ഉത്തരാഖണ്ഡിലുൾപ്പെടെ അത് തെളിഞ്ഞതാണെന്നും പറഞ്ഞ അവർ, ഈ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു.
സി പി എം പി ബി അംഗങ്ങളോട് പദ്ധതി പുനരാലോചിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിക്കുമെന്നും മേധ പട്കർ അറിയിച്ചു.
അതോടൊപ്പം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തരസഹായം നൽകണമെന്നും അവർ പ്രതികരിച്ചു. സഹായം ചെയ്യേണ്ടത് പാർട്ടിയും വോട്ടും നോക്കിയല്ലെന്നും, ബി ജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്നും മേധാ പട്കർ അറിയിച്ചു.