മലപ്പുറം : ഒമാനിൽ നിന്നും മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ യുവതി ഒളിപ്പിച്ച് കടത്തിയത് ഒരു കിലോയോളം എം ഡി എം എ ആണ്. ഇവരെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പോലീസ് പിടികൂടി. (MDMA Seizure at Karipur Airport)
ഇവരെ സ്വീകരിക്കാനായി എത്തിയ മൂന്ന് പേരും പിടിയിലായി. എൻ.എസ്.സൂര്യ (31), അലി അക്ബർ (32), സി.പി.ഷഫീർ (30), എം.മുഹമ്മദ് റാഫി (37) എന്നിവരാണ് കുടുങ്ങിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്.