കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്കായി എംഡിഎംഎ കടത്തിയ യുവാവ് അറസ്റ്റിൽ.മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് താമരശ്ശേരി ചുങ്കത്തിന് സമീപത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പിടികൂടിയ ലഹരി മരുന്നിന് മൂന്നുലക്ഷം രൂപയോളം വില വരും.ശനിയാഴ്ച ഉച്ചയോടെയാണ് പ്രതി പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ. ബെംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽ നിന്നു വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുന്നയാളാണ് അനസെന്ന് പോലീസ് പറയുന്നു.