
കൊച്ചി : എറണാകുളത്ത് സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ കച്ചവടം നടത്തിയ യുവാവും യുവതിയും അറസ്റ്റിൽ. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് എക്സൈസ് പിടിയിലായത്.
പ്രതികളിൽ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓൺലൈൻ മുഖേന മയക്കുമരുന്നുകൾവാങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി.