ആലപ്പുഴ : എംഡിഎംഎയുമായി അഭിഭാഷകയായ അമ്മയും മകനും അറസ്റ്റിൽ.പുറക്കാട് കരൂർ കൗസല്യ നിവാസിൽ അഡ്വ.സത്യമോൾ (46) മകൻ സൗരവ് (18) എന്നിവരാണ് പിടിയിലായത്.
കാറിൽ എംഡിഎംഎയുമായി പോകുമ്പോൾ ഇവരെ നർക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേർന്ന് പിടികൂടിയത്. ദേശീയ പാതയിൽ പറവൂരിന് സമീപം ഇന്ന് പുലർച്ചെയാണ് പിടികൂടിയത്.
കാറിൽ നിന്ന് 6.9 ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തു. വീട്ടിൽ നടത്തിയ റെയ്ഡിൽ 2 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.