കൊച്ചി : കുസാറ്റിൽ ലഹരിവേട്ട. രണ്ടു വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തത് 10 ഗ്രാം എം ഡി എം എ ആണ്. ആൽവിൻ, അതുൽ എന്നിവരാണ് പിടിയിലായത്. (MDMA seized from students in CUSAT)
മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികളാണിവർ. ലഹരി പിടികൂടിയത് കളമശേരി പോലീസ് നടത്തിയ പരിശോധനയിലാണ്. ഇവർ കോളേജിന് പുറത്ത് വാടക മുറിയിലാണ് താമസിച്ചിരുന്നത്.