
എറണാകുളം അങ്കമാലിയിൽ 20 ഗ്രാം MDMA പിടിച്ചെടുത്തു. സ്ത്രീ ഉൾപ്പെടെ 3 പേർ പൊലീസിന്റെ പിടിയിൽ. ഐശ്വര്യ, വിഷ്ണു, സ്വാതി എന്നിവരാണ് പിടിയിൽ ആയത്. പെരുമ്പാവൂർ സ്വദേശികൾ എന്ന് സൂചന. ഡാൻസഫും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം MDMA പിടിച്ചെടുത്തത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരികെയായിരുന്ന കാറിലാണ് എംഡിഎംഎ കടത്താൻ ശ്രമം നടന്നത്.
അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 22) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2703 ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് പിടിയിലായത്.