കണ്ണൂർ : വീട്ടിൽ വില്പനക്ക് സൂക്ഷിച്ച എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. എടക്കാട് ആറ്റാടപ്പയിലെ വിഷ്ണു പി പിയുടെ വീട്ടിൽ നിന്നും 141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പോളിത്തീൻ കവറുകളും ഇലക്ട്രോണിക് വെയിങ് മെഷീനും 500 രൂപ നോട്ടുകളും പോലീസ് കണ്ടെടുത്തു. വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.