
കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുന്‍ എംഎല്‍എ എം.സി കമറുദ്ദീനും മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. തിങ്കളാഴ്ചയാണ് ഇരുവരേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമ്പനി ചെയര്‍മാനാണ് എം.സി കമറുദ്ദീൻ.കേസുമായി ബന്ധപ്പെട്ട് കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും അടക്കം 19.6 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
കേരള പോലീസ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്.