കോഴിക്കോട് : റഷ്യയിലെ സർവ്വകലാശാലയിൽ എം ബി ബി എസ് സീറ്റ് വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശി തട്ടിയത് ലക്ഷങ്ങൾ. അഹമ്മദ് അജ്നാസ്, പെൺസുഹൃത്തും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ (ഫിദാമി ) എന്നിവർക്കെതിരെയാണ് പരാതി. (MBBS seat fraud in Malappuram)
യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരസ്യ റീൽ കണ്ടാണ് മാവൂർ സ്വദേശി ഇവരെ സമീപിച്ചത്. അപ്പോൾ റീലിലെ ആളെ സമീപിക്കേണ്ട, വേറൊരു നമ്പർ തരാമെന്നും യുവതി പറഞ്ഞു.
പിന്നാലെയാണ് തട്ടിപ്പ് നടന്നത്. നാല് ലക്ഷം രൂപയിലേറെ നഷ്ടമായി. പണം തിരികെ ചോദിച്ചപ്പോൾ ഇരുവരും കയ്യൊഴിഞ്ഞു. പിന്നാലെയാണ് പരാതി നൽകിയത്.