തിരുവനന്തപുരം : മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ആർ എസ് എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ വേട്ടയാടുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. (MB Rajesh on Kerala nuns arrest)
ഉറങ്ങുന്നവരെയേ ഉണർത്താൻ കഴിയുകയുള്ളൂവെന്നും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ സാധിക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതെല്ലാം കണ്ടിട്ടും സംഘപരിവാറിനെ രക്ഷകരായി കാണുന്നവർ ഉണ്ടെങ്കിൽ അവർ സൂക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി.