
പാലക്കാട് : ആരോണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. ഇത് ഒത്തുതീർപ്പ് നടപടി ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (MB Rajesh against Rahul Mamkootathil)
കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. ഉമാ തോമസ് എം എൽ എയ്‌ക്കെതിരെ കോൺഗ്രസ് അണികൾ വ്യക്തിഹത്യ നടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.