
തിരുവനന്തപുരം : ഈ നേട്ടത്തിലെ ജനങ്ങൾ മാലിന്യത്തിൻ്റെ കാര്യത്തിൽ പൗരബോധം ഇല്ലാത്തവരാണെന്ന് പറഞ്ഞ് മന്ത്രി എം ബി രാജേഷ്. ഇന്നലെ നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയിൽ മാലിന്യ നിക്ഷേപത്തിന് കനകക്കുന്നിലെ പരിസരത്തും എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. (MB Rajesh about waste disposal)
എന്നാൽ, പലരും മാലിന്യം കണ്ട സ്ഥലത്ത് വലിച്ചെറിഞ്ഞുവെന്നും, താനടക്കം ശുചീകരണത്തിന് ഇറങ്ങിയിട്ടും ഒന്ന് കാലു മാറ്റിത്തന്നതല്ലാതെ ഒരാൾ പോലും കൂടെ കൂടിയില്ല എന്നും അദ്ദേഹം തുറന്നടിച്ചു.
കുറെ പേർ ഫോട്ടോയെടുത്തു കൊണ്ടിരിക്കുകയായിരുന്നുവെന്നും, ഇങ്ങനെ പോയാൽ പിഴത്തുക ഉയർത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.