Liquor : 'സമൂഹം പാകപ്പെടാതെ സർക്കാർ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല': ഓൺലൈൻ മദ്യ വിൽപ്പന പരിഗണനയിൽ ഇല്ലെന്ന് മന്ത്രി MB രാജേഷ്

മദ്യനയരൂപീകരണ സമയത്തും ഇത് സംബന്ധിച്ച് ചർച്ച ഉണ്ടായിരുന്നുവെന്നും, സർക്കാർ അംഗീകരിച്ച മദ്യനയത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Liquor : 'സമൂഹം പാകപ്പെടാതെ സർക്കാർ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല': ഓൺലൈൻ മദ്യ വിൽപ്പന പരിഗണനയിൽ ഇല്ലെന്ന് മന്ത്രി MB രാജേഷ്
Published on

തിരുവനന്തപുരം : കേരളത്തിൽ ഓൺലൈനായി മദ്യം വിൽക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്ന് പറഞ്ഞ് മന്ത്രി എം ബി രാജേഷ്. ബെവ്‌കോ എം ഡി നൽകിയ ശുപാർശയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വരുമാന വർദ്ധനവിനായി പല വഴികളും ആലോചിക്കേണ്ടി വരുമെന്നും, എന്നാൽ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. (MB Rajesh about online Liquor sales in Kerala)

മദ്യനയരൂപീകരണ സമയത്തും ഇത് സംബന്ധിച്ച് ചർച്ച ഉണ്ടായിരുന്നുവെന്നും, സർക്കാർ അംഗീകരിച്ച മദ്യനയത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസ്റ്റിലറിയുടെ കാര്യത്തിൽ ഉയർന്ന വിമർശനത്തെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സമൂഹം പാകപ്പെടാതെ സർക്കാർ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മന്ത്രി പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com