തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് കോർപ്പറേഷനുകളിലെ മെയർ പദവി വനിതകൾക്ക് സംവരണം ചെയ്തു. കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളിലാണ് മെയർ സ്ഥാനം വനിത സംവരണമാക്കിയിരിക്കുന്നത്.ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.
എട്ട് ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനവും 525 പഞ്ചായത്തുകളിലും സ്ത്രീകള്‍ പ്രസിഡന്റാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനമാണ് സ്തരീകള്‍ക്ക് ലഭിക്കുക.വനിതാ സംവരണമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.