തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമെന്ന് യുഡിഎഫ് വിലയിരുത്തല്‍. അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിച്ചേക്കില്ലെന്നും ഇതിൽ യുഡിഎഫ് തീരുമാനം നാളെ പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനം നടത്തി നിലപാട് അറിയിക്കും. സർക്കാർ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് യു.ഡി.എഫ് യോഗത്തിൽ അഭിപ്രായം ഉയർന്നു.
പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവർ കന്റോൺമെന്റ് ഹൗസിൽ ക്ഷണിക്കാനായി എത്തിയിരുന്നത്.
പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കമുള്ളവർ തിരികെ പോയി.
അതേ സമയം, എസ്എന്‍ഡിപിയും എന്‍എസ്എസ്സും പിന്തുണച്ചതോടെ അയ്യപ്പസംഗമത്തെ കണ്ണുംപൂട്ടി എതിര്‍ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാവുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ടായിരുന്നു. യുവതീ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാക്കാന്‍ ബിജെപിയെ പോലെ യുഡിഎഫും തയ്യാറായേക്കും.