മേട്രൺ, ക്ലീനീം​ഗ് സ്റ്റാഫ്, ഡ്രൈവർ നിയമനം | Apply Now

യോഗ്യതയുള്ളവർ ഫെബ്രുവരി 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
apply now
Updated on

തൃശൂർ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ മേട്രൺ ട്രേഡ് II തസ്തികയിൽ (സ്ത്രീകൾ മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. ബി.കോമും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സ്റ്റോർ, അക്കൗണ്ടിങ് എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18-36 വയസ്. യോഗ്യതയുള്ളവർ ഫെബ്രുവരി 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. (Apply Now)

വട്ടിയൂർക്കാവ് കുടുംബാരോ​ഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്ലീനിം​ഗ് സ്റ്റാഫിനെ നിയമിക്കുന്നു. ഇതിന്റെ അഭിമുഖം ഫെബ്രുവരി 10ന് നടക്കും. വിദ്യാഭ്യാസ യോ​ഗ്യത: എട്ടാം ക്ലാസ്സ്. കൊടുങ്ങാനൂർ, വാഴോട്ടുകോണം, കാച്ചാണി വാർഡുകളിൽ ഉള്ളവർക്ക് മുൻ​ഗണന. ഫോൺ: 0471-2364187

മുട്ടത്തറയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ നിയമനത്തിന് (പ്രതിദിനം 730 രൂപ) അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 55 വയസ് കവിയരുത്. പി.സി.സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) വേണം.

താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷ, ബയോഡേറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നീ രേഖകൾ സഹിതം ഫെബ്രുവരി 7 വൈകിട്ട് 5 നകം പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി. ഒ. തിരുവനന്തപുരം 695035 വിലാസത്തിൽ ലഭ്യമാക്കണം

Related Stories

No stories found.
Times Kerala
timeskerala.com