വയനാട് : മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ക്യാമറാമാൻ പ്രജോഷ് കുമാര്‍ അന്തരിച്ചു. 45 വയസായിരുന്നു. അദ്ദേഹം വയനാട് ബ്യൂറോയിലാണ് നിലവിൽ ജോലി ചെയ്തിരുന്നത്. (Mathrubhumi news channel senior cameraman passes away)
കോഴിക്കോട്, മലപ്പുറം ബ്യൂറോകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരണം ഹൃദയാഘാതത്തെ തുടർന്നാണ്. വൈകുന്നേരം 5 മണി വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. ശേഷം എളേറ്റിൽ വട്ടോളിയിലെ തറവാട്ടുവീട്ടിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.