CMRL : 'കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം വാങ്ങി, രേഖകൾ ഉണ്ട്': മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ

തന്നാൽ കഴിയുന്ന പരമാവധി പോരാട്ടം നടത്തുമെന്നും, അത് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും അദ്ദേഹം പറഞ്ഞു
Mathew Kuzhalnadan on CMRL case
Published on

തിരുവനന്തപുരം : മാസപ്പടിക്കേസിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എം എൽ എ. ഭയന്ന് ഓടില്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. (Mathew Kuzhalnadan on CMRL case)

കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം വാങ്ങിയെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതിന് രേഖകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നാൽ കഴിയുന്ന പരമാവധി പോരാട്ടം നടത്തുമെന്നും, അത് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും പറഞ്ഞ എം എൽ എ , നീതി തന്നോടൊപ്പം ഉണ്ടെന്നും പ്രതികരിച്ചു. തിരിച്ചടികൾ സിപിഎം ആയുധമാക്കാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com