
കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തില്‍ എം.കെ. രാഘവൻ എംപിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധ മാര്‍ച്ച് നടത്തി. ചൊവ്വാഴ്ച്ച വൈകിട്ട് കുഞ്ഞിമംഗലം ടൗണില്‍ നടന്ന പ്രകടനം കുതിരുമ്മലിലുള്ള എം.കെ. രാഘവന്റെ വീട്ടിലേക്ക് നടത്തുകയായിരുന്നു. (Congress protest)
എം.കെ. രാഘവന്റെ പ്രതീകാത്മകമായ കോലവുമെടുത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. വീടിന് മുന്നിലെത്തിയ പ്രകടനം പോലീസ് തടയുകയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോലം കത്തിക്കുകയും ചെയ്തു.