മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സ് പ്രവേശനം : ജനുവരി 24 വരെ അപേക്ഷിക്കാം | Apply Now

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി എസ് സി ഒപ്‌റ്റോമെട്രി കോഴ്സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദമുള്ളവരായിരിക്കണം.
Apply now
Updated on

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ട്‌സ് പ്രകാരം, 2025-26 വർഷത്തെ രണ്ട് വർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽ ബി എസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. ജനുവരി 24 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്‌ലോഡ്‌ ചെയ്യണം. (Apply Now)

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി എസ് സി ഒപ്‌റ്റോമെട്രി കോഴ്സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദമുള്ളവരായിരിക്കണം. പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും പട്ടികജാതി/ പട്ടികവർഗ/ എസ്.ഇ.ബി.സി. വിഭാഗത്തിന് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനസമയത്ത് യോഗ്യതാ പരീക്ഷാ വിജയിച്ചിരിക്കണം.

യോഗ്യതാ പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ ബി എസ് സെന്റർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് പ്രവേശനം. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364

Related Stories

No stories found.
Times Kerala
timeskerala.com