
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ആഘോഷിച്ച എവിക്ഷനാണ് മസ്താനിയുടേത്. ഷോയിൽ ഒരാൾ പുറത്ത് പോകുമ്പോൾ എത്ര വഴക്കിട്ടവരാണെങ്കിലും അന്നത്തെ ദിവസം വെെകാരികമായി കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചുമാണ് യാത്രയാക്കാറുള്ളത്. എന്നാൽ മസ്താനിയുടെ കാര്യത്തിൽ നടന്നത് മറിച്ചായിരുന്നു. ലക്ഷ്മി, നെവിൻ എന്നിവർ മാത്രമാണ് മസ്താനി പോയതിൽ കുറച്ചെങ്കിലും വിഷമിച്ചത്. ആര്യൻ, ആദില, നൂറ, ജിസേൽ, അക്ബർ, റെന ഫാത്തിമ, ഷാനവാസ്, ബിന്നി തുടങ്ങിയവരെല്ലാം ഏറെ ആഹ്ലാദിക്കുകയാണുണ്ടായത്.
മസ്താനി എവിക്ട് ആണെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ കാണികൾ കയ്യടിച്ചു. മത്സരാർത്ഥികളിൽ ആര്യൻ, റെന തുടങ്ങിയവർ തുള്ളിച്ചാടി. ആദിലയും നൂറയും പരസ്പരം കെട്ടിപ്പിടിച്ചു. എല്ലാവരോടും നല്ല രീതിയിലല്ല മസ്താനി യാത്ര പറഞ്ഞതും. നെവിൻ, ലക്ഷ്മി എന്നിവരോട് മാത്രമാണ് മസ്താനി യാത്ര പറഞ്ഞത്. മറ്റുള്ളവർ യാത്ര പറഞ്ഞപ്പോൾ പോലും അവഗണിച്ചു. ബിഗ്‌ബോസിലേക്ക് വെെൽഡ് കാർഡ് എൻട്രിയായെത്തിയ മത്സരാർത്ഥിയാണ് മസ്താനി. എന്നാൽ തുടക്കം മുതൽ മസ്താനിക്ക് പിഴച്ചു. വീടിനകത്തുള്ളവരുടെയും പുറത്തുള്ള പ്രേക്ഷകരുടെയും വെറുപ്പ് സമ്പാദിക്കാനേ മസ്താനിക്ക് കഴിഞ്ഞുള്ളൂ.
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിന് മസ്താനി നൽകിയ ഇന്റർവ്യൂ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയായിപ്പോയി മസ്താനിക്കെന്ന് അഭിമുഖം കണ്ടവർ പറയുന്നു. ബിഗ് ബോസിൽ നിന്നും പരിഹസിക്കപ്പെട്ടാണ് അഭിമുഖത്തിനെത്തിയത്. മുന്നിലിരുന്ന ആങ്കറാകട്ടെ മസ്താനിയെ നിർത്തിപ്പൊരിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിച്ചു.
മസ്താനി ബിഗ് ബോസിൽ ഇതുവരെ ചെയ്ത തെറ്റായ കാര്യങ്ങളെല്ലാം ആങ്കർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു മയവുമില്ലാതെ ചോദ്യങ്ങൾ വന്നപ്പോൾ മസ്താനി പതറി. ആങ്കറായ മസ്താനി നിരവധി പേരോട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. എന്നാൽ ഏഷ്യാനെറ്റിലെ ആങ്കർ മസ്താനിയെ വിറപ്പിച്ചു. 'റിയൽ ഇന്റർവ്യു എന്താണെന്ന് ഇപ്പോൾ മസ്തനിക് മനസ്സിലായോ?' എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. ഇനി ആങ്കറായി ഇരിക്കാൻ പോലും മസ്താനി ഒന്ന് ഭയക്കും, അത്രമാത്രം മസ്താനി വിയർത്തു എന്നും നെറ്റിസൺസ് പറയുന്നു.
ഓൺലെെൻ മീഡിയകളിൽ ആങ്കറായെത്തി വലിയ ജനശ്രദ്ധ നേടിയ ആളാണ് മസ്താനി. ക്യൂട്ട് ഗേൾ ഇമേജിലാണ് ബിഗ് ബോസിൽ എത്തുന്നത് വരെയും മസ്താനി അറിയപ്പെട്ടത്. എന്നാൽ ബിഗ് ബോസ് ക്യാമറകൾ ഈ ഇമേജ് വലിച്ച് കീറി മസ്താനിയുടെ യഥാർത്ഥ മുഖം പുറത്ത് കൊണ്ട് വന്നു. മസ്താനിയുടെ പല പ്രസ്താവനകളും പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല.