പട്ടാമ്പിയിൽ വൻ ഗതാഗത കുരുക്ക്: യാത്രക്കാർ ദുരിതത്തിൽ | Traffic jam

ബസ് സർവീസുകൾ താറുമാറായി
പട്ടാമ്പിയിൽ വൻ ഗതാഗത കുരുക്ക്: യാത്രക്കാർ ദുരിതത്തിൽ | Traffic jam
Updated on

പാലക്കാട് : പട്ടാമ്പി ടൗണിലും പരിസരപ്രദേശങ്ങളിലും അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക്. റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനെത്തുടർന്ന് മേലെ പട്ടാമ്പി അലക്സ് തിയേറ്റർ മുതൽ പട്ടാമ്പി ടൗൺ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. മണിക്കൂറുകളോളമാണ് യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.(Massive traffic jam in Pattambi, people in distress)

കിലോമീറ്ററുകളോളം നീളുന്ന കുരുക്കിൽ പെടാതിരിക്കാൻ പല സ്വകാര്യ ബസുകളും പാതിവഴിയിൽ ആളുകളെ ഇറക്കി സർവീസ് അവസാനിപ്പിക്കുകയാണ്. ഇത് വിദ്യാർത്ഥികളെയും ദൂരയാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

പൊടിശല്യം രൂക്ഷം: റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത വിധം പൊടിശല്യം രൂക്ഷമാണ്. മേഖലയിലെ കച്ചവട സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലാണ്. കടയ്ക്കകത്തേക്ക് വൻതോതിൽ പൊടി കയറുന്നതിനാൽ പല വ്യാപാരികളും കഴിഞ്ഞ കുറെ ദിവസങ്ങളായി കടകൾ അടച്ചിട്ടിരിക്കുകയാണ്. കച്ചവടം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com