
തൃശൂർ: കൊടകരയിൽ പച്ചക്കറിയുടെ മറവിൽ ലോറിയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് പോലീസ് പിടികൂടി(spirit bust). 2765 ലിറ്റർ സ്പിരിറ്റാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അവഹണ പരിശോധനയിൽ പിടികൂടിയത്. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലൂടെ കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്.
സംഭവത്തിൽ ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജ് (33)നെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്പിരിറ്റിൻ്റെ ഉറവിടത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈഎസ്പി പി സി ബിജുകുമാറും സംഘവുമാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്.